Thursday, December 8, 2022
HomeNewsKeralaഅന്താരാഷ്ട്ര കാലാവസ്ഥ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ മർകസ് നോളജ് സിറ്റി

അന്താരാഷ്ട്ര കാലാവസ്ഥ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ മർകസ് നോളജ് സിറ്റി

കോഴിക്കോട്: അന്താരാഷ്ട്ര സർവകലാശാല മേധാവികളുടെ ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് മർകസ് നോളജ് സിറ്റി വേദിയാകും. കെയ്‌റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗും കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജാമിഅ മർക്കസും സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. കാലാവസ്ഥ വ്യതിയാന പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിൽ അന്താരാഷ്ട്ര പങ്കാളിത്തം എന്നതാണ് ഉച്ചകോടിയുടെ പ്രമേയം.

 

ഒക്ടോബർ 17 മുതൽ 19 വരെ കോഴിക്കോട് മർക്കസ് നോളജ് സിറ്റി കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ 40 രാജ്യങ്ങളിൽ നിന്നുള്ള ഇരുപതിലധികം സർവകലാശാലകളെ പ്രതിനിധീകരിച്ച് 200 ലേറെ പ്രതിനിധികൾ പങ്കെടുക്കും. കാലാവസ്ഥ വ്യതിയാനം ആഗോളതലത്തിലും പ്രാദേശിക തലത്തിലും നിർണായക വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

 

ഏഷ്യ, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക വൻകരകളിൽ നിന്നുള്ള 200 അധികം സർവ്വകലാശാലകൾക്ക് അംഗത്വമുള്ള പ്രബലമായ അക്കാദമിക് കൂട്ടായ്മയാണ് ഇസ്ലാമിക് യൂണിവേഴ്സിറ്റി ലീഗ്. അറബ് ഇസ്ലാമിക് രാജ്യങ്ങൾക്ക് പുറത്ത് യൂണിവേഴ്സിറ്റി ലീഗിന്റെ ഇത്തരമൊരു സംയുക്ത നടക്കുന്നത് ഇതാദ്യമായാണ്.

ഉച്ചകോടിയിൽ ശാസ്ത്രജ്ഞർ, സർവകലാശാല മേധാവികൾ, വ്യവസായ പ്രമുഖർ, ഗവേഷകർ, സന്നദ്ധസംഘടന മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും.

Most Popular