Tuesday, November 30, 2021
HomeNewsKeralaചായക്കടയിലെ വരുമാനത്തിൽ ലോകം ചുറ്റിയ വിജയൻ അന്തരിച്ചു

ചായക്കടയിലെ വരുമാനത്തിൽ ലോകം ചുറ്റിയ വിജയൻ അന്തരിച്ചു

വിദേശ രാജ്യങ്ങള്‍ ചുറ്റി സഞ്ചരിക്കാന്‍ വിജയന്‍ ചേട്ടന്‍ ഇനിയില്ല. കൊച്ചിയില്‍ കഴിഞ്ഞ 27 വര്‍ഷമായി ശ്രീബാലാജി കോഫീ ഷോപ്പ് എന്ന പേരില്‍ ഒരു ചായക്കട നടത്തുന്ന ഇദ്ദേഹം ബാലാജി എന്നാണ് അറിയപ്പെട്ടിരുന്നത്. ഹൃദയാഘാതം മൂലമായിരുന്നു മരണം .

ചായക്കട നടത്തി ലഭിച്ച കാശുകൊണ്ട് വിദേശ രാജ്യങ്ങള്‍ ചുറ്റി സഞ്ചരിച്ച കൊച്ചിയിലെ വിജയന്‍ ചേട്ടനെയും മോഹനാമ്മയുടേയും കഥ വിദേശമാധ്യമങ്ങളില്‍ അടക്കം പലതവണ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പതിനാറ് വര്‍ഷം കൊണ്ട് 26 രാജ്യങ്ങളിലാണ് വിജയന്‍ സന്ദര്‍ശിച്ചത്. ചായക്കടയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിലൂടെയാണ് ഭാര്യയ്‌ക്കൊപ്പം ലോകം വിജയന്‍ ലോക സഞ്ചാരം നടത്തിയിരുന്നത്. 2007 ല്‍ ഈജിപ്തിലേക്കായിരുന്നു ആദ്യ വിദേശയാത്ര. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഒടുവിലത്തെ റഷ്യന്‍ യാത്ര.

തങ്ങളുടെ ഇരുപത്തിയാറാമത്തെ സഞ്ചാരമാണ് ഇവര്‍ പൂര്‍ത്തിയാക്കിയത്.
കോവിഡ് മൂലം രണ്ടു വര്‍ഷക്കാലം യാത്ര മുടങ്ങിയിരുന്നുചായ വിറ്റ് കിട്ടുന്ന കാശ് കൂട്ടിവെച്ച്‌ യാത്ര ചെയ്യുന്ന ഇവരുടെ കഥ ലോകപ്രശസ്തമാണ്. ഇവരെ കാണാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നുവരെ സഞ്ചാരികള്‍ കോഫി ഷോപ്പില്‍ വന്നിട്ടുണ്ട്. ലോകത്തെ വിവിധ കോണുകളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ഇവരുടെ കഥ ലോകത്തെ അറിയിച്ചു.

കോഫി ഷോപ്പിലെ വരുമാനത്തില്‍ നിന്ന് ഇവര്‍ ദിവസവും മൂന്നൂറ് രൂപയോളം മാറ്റിവയ്ക്കുന്നു. വീണ്ടും പണം ആവശ്യം വരുമ്ബോള്‍ ബാങ്കില്‍ നിന്ന് ലോണെടുക്കും. യാത്ര കഴിഞ്ഞ് തിരികെയെത്തി ലോണ്‍ അടയ്ക്കാനുള്ള പണത്തിനായി കഠിനാധ്വാനം ചെയ്യുകയും ചെയ്യും. യാത്രയെ ജീവനുതുല്ല്യം സ്‌നേഹിക്കുന്നവരായിരുന്നു ഈ ദമ്ബതികള്‍.

Most Popular