Friday, August 12, 2022
HomeNewsInternationalകോമണ്‍വെല്‍ത്ത് ഗെയിംസിന് ​ഇന്ന് തുടക്കം

കോമണ്‍വെല്‍ത്ത് ഗെയിംസിന് ​ഇന്ന് തുടക്കം

ബര്‍മിങ്ങാം: 22-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തുടക്കം. ബർമിങ്ഹാമിലെ അലക്സാണ്ടർ സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം വൈകീട്ട് ഏഴിന് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. വെയിൽസ് രാജാവും എലിസബത്ത് രാജ്ഞിയുടെ മകനുമാണ് ചടങ്ങിലെ മുഖ്യാഥിതികള്‍.

11 ദിവസം നീളുന്ന ഗെയിംസില്‍ 72 രാജ്യങ്ങളിലെ അയ്യായിരത്തോളം അത്ലറ്റുകള്‍ പങ്കെടുക്കും. 280 മെഡല്‍ ഇനങ്ങളുണ്ട്. മത്സരങ്ങള്‍ വെള്ളിയാഴ്ച തുടങ്ങും. സൈക്ലിങ്, ജിംനാസ്റ്റിക്‌സ്, നീന്തല്‍, ട്രയാത്തലണ്‍ എന്നീ ഇനങ്ങൾ ആദ്യദിനം മാറ്റുരയ്ക്കും.

ട്രാക്കിലും ഫീൽഡിലുമായി ഒരു ഡസനോളം മെഡൽ പ്രതീക്ഷയിലാണ് ഇന്ത്യയും. പി.വി സിന്ധുവും, ഹിമ ദാസും, ലക്ഷ്യ സെന്നും, അമിത് പങ്കലും, ലവ്ലീന ബോർഹൈനും ഉറച്ച മെഡൽ പ്രതീക്ഷകളാണ്. ടീം ഇനങ്ങളിൽ ഹോക്കിയിലും വനിത ക്രിക്കറ്റിലും ബാഡ്മിന്റണിലും മെഡൽ പ്രതീക്ഷയിലാണ് ഇന്ത്യ.

ജുലൈ 30 മുതലാണ് ഇന്ത്യൻ താരങ്ങളുടെ മത്സരം. കോവിഡ് മഹാമാരിക്ക് ശേഷം ട്രാക്കും ഫീൽഡും വീണ്ടും ഉണരുമ്പോൾ പുതിയ താരങ്ങൾക്കായി കാത്തിരിക്കുകയാണ് കായിക പ്രേമികൾ.

Most Popular