Wednesday, December 1, 2021
HomeNewsNationalമേഘാലയില്‍ 17 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 12 പേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നു

മേഘാലയില്‍ 17 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 12 പേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നു

ന്യൂഡൽഹി : മേഘാലയില്‍ 17 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 12 പേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നതായി റിപ്പോർട്ടുകൾ. മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മ ഉള്‍പ്പെടെയുള്ളവരാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടന്നേക്കും ഇതോടെ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായി തൃണമൂല്‍ കോണ്‍ഗ്രസ് മാറും. തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി വിപുലീകരിക്കാനുള്ള പദ്ധതികളാണ് തൃണമൂല്‍ കോണ്‍ഗ്രസ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്നത്.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദും മുന്‍ ഹരിയാന പി.സി.സി അധ്യക്ഷന്‍ അശോക് തന്‍വാറും പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. സാങ്മ പാര്‍ട്ടി വിടുമെന്ന് നേരത്തെ തന്നെ ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകള്‍ തള്ളിക്കൊണ്ട് അദ്ദേഹം തന്നെ രംഗത്തെത്തുകയായിരുന്നു. ഇതുവരെ കോണ്‍ഗ്രസില്‍ നിന്നും തൃണമൂലിലേക്ക് നിരവധി നേതാക്കളാണ് എത്തിയിരിക്കുന്നത്.

Most Popular