ഭോപാല്‍: കോൺഗ്രസ് എം.എല്‍.എ സഞ്ജയ് യാദവിന്റെ മകൻ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. 17കാരനായ വൈഭവ് യാദവ് പിതാവിന്റെ ലൈസന്‍സുള്ള റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശുചിമുറിയില്‍ വെച്ചാണ് കുട്ടി വെടിയുതിര്‍ത്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. നാലുപേജുള്ള ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. അച്ചനും അമ്മയും നല്ലവരാണെന്നും തന്റെ മരണത്തില്‍ മറ്റാരും ഉത്തരവാദികള്‍ അല്ലെന്നും വൈഭവ് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ആത്മഹത്യക്ക് തൊട്ടുമുമ്ബ് തന്റെ കൂടെനിന്നതിന് സുഹൃത്തുക്കളെ നന്ദിയറിയിച്ച് സന്ദേശവും അയച്ചിരുന്നു. വൈഭവ് വിഷാദത്തിന് അടിമയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.