Tuesday, January 25, 2022
HomeNewsNationalകോവിഡ് പ്രതിരോധത്തിന് ഇനി കൊറോണ മിഠായിയും

കോവിഡ് പ്രതിരോധത്തിന് ഇനി കൊറോണ മിഠായിയും

ചെന്നൈ: കോവിഡ് പ്രതിരോധത്തിനായി കൊറോണ മിഠായി വികസിപ്പിച്ചെടുത്തത് പുണെ ഇന്ററാക്ടിവ് റിസർച്ച് സ്‌കൂൾ ഫോർ ഹെൽത്ത് അഫയേഴ്‌സ്. തമിഴ്നാട് ആരോഗ്യവകുപ്പുമായി ചേർന്ന് ചെന്നൈ ഫ്രോണ്ടിയർ മെഡിവില്ലെ ആശുപത്രിയാണ് പരീക്ഷണം പൂർത്തിയാക്കിയത്. കോവിഡ് പ്രതിരോധത്തിനെതിരെ 98 . 4 % ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. പാർശ്വ ഫലങ്ങളൊന്നുമില്ലാതെ സാധാരണമിഠായി പോലെ കഴിക്കാമെന്നതിനാൽ കൊച്ചുകുട്ടികൾക്കടക്കം ഈസി ആയി ഇവ നൽകാം.

പച്ചവെളിച്ചെണ്ണ, ആവണക്കെണ്ണ തുടങ്ങിയവയുടെ പ്രത്യേക മിശ്രിതമാണു മിഠായിയുടെ അടിസ്ഥാന ഘടകം. കൈകൾ സോപ്പിട്ടു കഴുകുമ്പോൾ കൊറോണ വൈറസിന്റെ പുറമേയുള്ള ആവരണം പൊട്ടി വൈറസ് ഇല്ലാതാകുന്ന അതേ തത്വമാണ് ഇവിടെയും പ്രയോഗിച്ചിരിക്കുന്നത്. എണ്ണയുടെ ആവരണം തൊണ്ടയിൽ നിലനിൽക്കുമ്പോൾ വൈറസ് നശിക്കുമെന്നു ഡോക്ടർ പറയുന്നു. ഒരു മിഠായി കഴിച്ചാൽ 10 –12 മണിക്കൂർ ഗുണം കിട്ടും

Most Popular