Saturday, May 21, 2022
HomeNewsNationalഡല്‍ഹിയില്‍ കൊറോണ കേസുകള്‍ കുതിച്ചുയരുന്നു

ഡല്‍ഹിയില്‍ കൊറോണ കേസുകള്‍ കുതിച്ചുയരുന്നു

ന്യൂഡല്‍ഹി: ആശങ്ക പടര്‍ത്തി ഡല്‍ഹിയില്‍ കൊറോണ കേസുകള്‍ കുതിച്ചുയരുന്നു. 517 പേര്‍ക്കാണ് രാജ്യതലസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. തലേദിവസത്തേക്കാള്‍ 12 ശതമാനം വര്‍ധനയാണ് രോഗികളുടെ എണ്ണത്തില്‍ ഇന്നലെ ഉണ്ടായത്. ഫെബ്രുവരി 20ന് ശേഷം ഇതാദ്യമായാണ് ഡല്‍ഹിയില്‍ വീണ്ടും ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതോടെ ഡല്‍ഹിയില്‍ ആകെ രോഗം ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം 1518 ആയി ഉയര്‍ന്നു. ഈ വര്‍ഷം മാര്‍ച്ച്‌ 3ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കൊറോണ വ്യാപനത്തില്‍ വലിയ വര്‍ധനവാണ് കഴിഞ്ഞ 15 ദിവസം കൊണ്ട് ഉണ്ടാകുന്നതെന്ന് അധികൃതര്‍ പറയുന്നു. അതേസമയം രോഗികളുടെ എണ്ണം കൂടിയെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവാണ് ഉണ്ടായത്. ടിപിആര്‍ 5.33ല്‍ നിന്ന് 4.21 ശതമാനമായി കുറഞ്ഞു.

രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദ്ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്.

Most Popular