Friday, December 9, 2022
HomeNewsInternationalഅമേരിക്കയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളി;മരണപ്പെടുന്നവരില്‍ ഭൂരിഭാഗവും വാക്സിന്‍ സ്വീകരിച്ചവരെന്ന് റിപ്പോര്‍ട്ട്

അമേരിക്കയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളി;മരണപ്പെടുന്നവരില്‍ ഭൂരിഭാഗവും വാക്സിന്‍ സ്വീകരിച്ചവരെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്:, അമേരിക്കയില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയതായി റിപ്പോര്‍ട്ട്.അമേരിക്കയില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരില്‍ ഭൂരിഭാഗം പേരും വാക്സിന്‍ സ്വീകരിച്ചവരാണ് എന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റില്‍ അമേരിക്കയില്‍ കൊറോണ വ്യാപനം നിമിത്തം മരണമടഞ്ഞവരില്‍ 58 ശതമാനം പേരും വാക്സിന്‍ സ്വീകരിച്ചവരാണ് എന്നാണ് വിവരം.

2021 സെപ്റ്റംബറില്‍ കൊറോണ ബാധിച്ച്‌ മരണപ്പെട്ടവരുടെ 23 ശതമാനം മാത്രമായിരുന്നു വാക്സിന്‍ സ്വീകരിച്ചവര്‍. എന്നാല്‍, 2022 ജനുവരിയിലും ഫെബ്രുവരിയിലും ഈ നിരക്ക് 43 ശതമാനമായി ഉയര്‍ന്നത് ആശങ്കാജനകമാണ്.

കൊറോണ വൈറസിന്റെ തീവ്രമായ വകഭേദങ്ങള്‍ ബാധിച്ചാണ് അമേരിക്കയിലെ മരണങ്ങളില്‍ അധികവും. ഭാഗികമായി വാക്സിന്‍ സ്വീകരിച്ചവരും പ്രായമായവരും പ്രതിരോധ ശേഷി കുറഞ്ഞവരുമാണ് കൂടുതലായും മരണപ്പെട്ടത്.

കൊറോണയെ പ്രതിരോധിക്കാന്‍ ലഭ്യമായ ശാസ്ത്രീയ മാര്‍ഗം, മുഴുവന്‍ ഡോസ് വാക്സിനുകളും ബൂസ്റ്റര്‍ ഡോസും കൃത്യമായി സ്വീകരിക്കുക എന്നത് മാത്രമാണെന്നാണ് അമേരിക്കന്‍ ആരോഗ്യ വകുപ്പ് അഭിപ്രായപ്പെടുന്നത്. കൊറോണ വ്യാപനം മൂലം മരണപ്പെട്ട 65 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം കഴിഞ്ഞ ഏപ്രിലിനും ജൂലൈക്കും ഇടയില്‍ 125 ശതമാനമായി വര്‍ദ്ധിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Most Popular