Sunday, November 28, 2021
HomeNewsNationalകോവാക്‌സിൻ എടുത്ത പ്രവാസികൾ ആശങ്കയിൽ; 2 ലധികം ഡോസുകൾ എടുക്കാനാകില്ലെന്ന് കേന്ദ്രം

കോവാക്‌സിൻ എടുത്ത പ്രവാസികൾ ആശങ്കയിൽ; 2 ലധികം ഡോസുകൾ എടുക്കാനാകില്ലെന്ന് കേന്ദ്രം

കൊച്ചി : രണ്ടിലേറെ ഡോസ് കൊവിഡ് വാക്സിൻ എടുക്കാന്‍ മാര്‍ഗ നിര്‍ദ്ദേശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്‌തമാക്കി. അധിക വാക്സിൻ എടുക്കാന്‍ അനുമതി തേടി കേരളാ ഹൈക്കോടതിയില്‍ കണ്ണൂര്‍ സ്വദേശിയും പ്രവാസിയുമായ ഗിരികുമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്രം നിലപാട് അറിയിച്ചത്. നേരെത്തെ ഗിരീഷ് രണ്ട് ഡോസ് കൊവാക്സിന്‍ സ്വീകരിച്ചിരുന്നു. കൊവാക്സിന്‍ സൗദി അംഗീകരിക്കാത്തതിനാലാണ് ഹര്‍ജിക്കാരന്‍ മൂന്നാം ഡോസിന് അനുമതി തേടിയത്. രണ്ട് ഡോസ് എടുത്തവര്‍ക്ക് മൂന്നാം ഡോസ് എടുക്കാനാകില്ലെന്നും നിലവിൽ അതിനുള്ള മാര്‍ഗനിര്‍ദേശമില്ലെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. ഇതോടെ ദുരിതത്തിലാവുന്നത് നിരവധി പ്രവാസികളാണ്. നിലവിൽ ഇന്ത്യയിൽ നിന്നെടുക്കുന്ന കോവിഡ് വാക്‌സിനായ കോവിഷീൽഡിന് മാത്രമാണ് മിക്ക വിദേശരാജ്യങ്ങളിലും അംഗീകാരമുള്ളത്.

Most Popular