Tuesday, September 21, 2021
Home News National കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ഉടൻ

കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ഉടൻ

ന്യൂഡല്‍ഹി: കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ഉടൻ. രാജ്യത്ത് ഭാരത് ബയോടെകും ഐ.സി.എം.ആറും സംയുക്തമായി നിര്‍മ്മിക്കുന്ന കോവിഡ് വാക്‌സിനാണ് കോവാക്‌സിൻ. ഡബ്ല്യു.എച്ച്‌.ഒയുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്കും മറ്റും കോവാക്സിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. വാക്സിന്റെ അംഗീകാരത്തിന് വേണ്ടി മെയ് മാസത്തില്‍ ഭാരത് ബയോടെക് ഡബ്ല്യു.എച്ച്‌.ഒയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. അടിയന്തര ഉപയോഗങ്ങള്‍ക്ക് വേണ്ടി അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം.യു.എന്‍ ഹെല്‍ത്ത് ഏജന്‍സിയുടെ മൂല്യ നിര്‍ണ്ണയത്തില്‍ കോവാക്സിന്‍ മികച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സെപ്റ്റംബര്‍ പകുതിയോട് കൂടി ഡബ്ല്യു.എച്ച്‌.ഒ ഇതിന് അനുമതി നല്‍കിയേക്കുമെന്നും ഡബ്ല്യു.എച്ച്‌.ഒയുടെ വാക്സിന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. മരിയംഗല സിമാവോ ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിരോധത്തില്‍ കോവാക്സിന്‍ 78 ശതമാനം ഫലപ്രദമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതേസമയം കോവാക്സിനും കോവിഷീല്‍ഡും തമ്മില്‍ ഇടകലര്‍ത്തി നല്‍കുന്നതിനുള്ള അനുമതി സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഒര്‍ഗനൈസേഷന്‍ നല്‍കിയിരുന്നു.

Most Popular