Saturday, April 17, 2021
Home News Kerala കോവിഡ്-19: കേരളത്തിൽ ഇന്ന് 2,097 പേർ രോഗമുക്തി നേടി; 2,543 പേർക്ക് രോഗബാധ

കോവിഡ്-19: കേരളത്തിൽ ഇന്ന് 2,097 പേർ രോഗമുക്തി നേടി; 2,543 പേർക്ക് രോഗബാധ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2,543 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. 2,097 പേർ രോഗമുക്തരായി. പ്രതിദിനക്കണക്കിൽ ഏറ്റവും വലിയ സംഖ്യയാണിത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയവർ 45,858 പേരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 75 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 156 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2,260 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 229 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

52 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം ബാധിച്ചു. തിരുവനന്തപുരം 22, മലപ്പുറം, കണ്ണൂർ ജില്ലകളിലെ ആറ് വീതം, എറണാകുളം അഞ്ച്, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ 4 വീതം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ രണ്ട് വീതം, കാസർകോട് ഒന്നും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത് 23,111 പേരാണ്.

ഏഴ് മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ആഗസ്റ്റ് 25ന് മരിച്ച തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി മുഹമ്മദ് ഫാത്തിമ (70), തിരുവനന്തപുരം കരുമം സ്വദേശി മാടസ്വാമി ചെട്ടിയാർ (80), മലപ്പുറം കടന്നമണ്ണ സ്വദേശിനി മാധവി (77), മലപ്പുറം തിരൂരങ്ങാടി സ്വദേശി അബൂബക്കർ ഖാജി (80), ആഗസ്റ്റ് 23ന് മരിച്ച തിരുവനന്തപുരം വെൺപാലവട്ടം സ്വദേശിനി രാജമ്മ (85), ആഗസ്റ്റ് 22ന് മരിച്ച തിരുവനന്തപുരം ബാലരാമപുരം സ്വദേശി കൃഷ്ണൻകുട്ടി (69), ആഗസ്റ്റ് 13ന് മരിച്ച കണ്ണൂർ മയ്യിൽ സ്വദേശി പി വി യൂസഫ് (54) എന്നിവരുടെ മരണശേഷമുള്ള കോവിഡ് പരിശോധനാഫലമാണ് പോസിറ്റീവ് ആയത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 274 ആയി.

രോഗബാധിതർ (ജില്ല തിരിച്ച്)
തിരുവനന്തപുരം- 532, മലപ്പുറം- 298, ആലപ്പുഴ- 286, എറണാകുളം- 207, തൃശൂർ- 189, കോഴിക്കോട്- 174, കാസർകോട്- 157, കൊല്ലം- 156, കണ്ണൂർ- 135, പാലക്കാട്- 127, കോട്ടയം- 126, പത്തനംതിട്ട- 88, ഇടുക്കി- 49, വയനാട്- 19.

സമ്പർക്കരോഗബാധിതർ
തിരുവനന്തപുരം- 497, മലപ്പുറം- 279, ആലപ്പുഴ- 228, എറണാകുളം- 179, തൃശൂർ- 178, കോഴിക്കോട്- 157, കാസർകോട്- 144, കൊല്ലം- 152, കണ്ണൂർ- 117, പാലക്കാട്- 98, കോട്ടയം- 120, പത്തനംതിട്ട- 69, ഇടുക്കി- 29, വയനാട്- 13.

രോഗമുക്തർ
തിരുവനന്തപുരം- 544, മലപ്പുറം- 345, ആലപ്പുഴ- 150, എറണാകുളം- 155, തൃശൂർ- 110, കോഴിക്കോട്- 106, കാസർകോട്- 193, കൊല്ലം- 93, കണ്ണൂർ- 134, പാലക്കാട്- 93, കോട്ടയം- 82, പത്തനംതിട്ട- 49, ഇടുക്കി- 36, വയനാട്- 7.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,94,431 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,75,306 പേർ വീട്/ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിലും 19,125 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2,541 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം, പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,860 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 16,08,013 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,75,094 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

Most Popular