Wednesday, August 4, 2021
Home News Kerala കേരളത്തിൽ ഇന്ന് 1,211 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 970 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 1,211 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 970 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1,211 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. തിരുവനന്തപുരം-292, മലപ്പുറം-170, കോട്ടയം-139, ആലപ്പുഴ-110, കൊല്ലം-106, പാലക്കാട്- 78, കോഴിക്കോട്- 69, കാസർകോട്്- 56, എറണാകുളം- 54, കണ്ണൂർ- 41, പത്തനംതിട്ട-30, വയനാട്-25, തൃശൂർ-24, ഇടുക്കി- 17 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

ആഗസ്റ്റ് നാലിന് മരിച്ച കാസർകോട് തൃക്കരിപ്പൂർ സ്വദേശി അബ്ദുൾ ഖാദർ (67), ആഗസ്റ്റ് ആറിന് മരിച്ച എറണാകുളം പള്ളുരുത്തി സ്വദേശി കെ വി റാഫി (64) എന്നിവരുടെ മരണകാരണം കോവിഡ്-19 ആണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 108 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 76 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 78 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1,026 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 103 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-281, മലപ്പുറം- 145, കോട്ടയം- 115, ആലപ്പുഴ- 99, കൊല്ലം- 88, കോഴിക്കോട- 56, പാലക്കാട്- 49, കാസർകോട്- 49, എറണാകുളം- 48, കണ്ണൂർ- 28, വയനാട്- 24, തൃശൂർ- 17, ഇടുക്കി- 14, പത്തനംതിട്ട- 13

27 ആരോഗ്യ പ്രവർത്തകർക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. തൃശൂരിൽ അഞ്ച്, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലായി നാല് വീതം, തിരുവനന്തപുരത്ത് മൂന്ന്, പാലക്കാട്, കണ്ണൂർ ജില്ലകളിൽ രണ്ട് വീതം, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

മലപ്പുറം ജില്ലയിലെ ഒരു എയർ ക്രൂവിനും, കണ്ണൂർ ജില്ലയിലെ രണ്ട് ഡിഎസ്‌സി ജീവനക്കാർക്കും, എറണാകുളം ജില്ലയിലെ ഒരു ഐഎൻഎച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. രോഗമുക്തരായവരുടെ കണക്ക് ജില്ല തിരിച്ച്: എറണാകുളം- 138, പത്തനംതിട്ട- 116, കാസർകോട്-115, മലപ്പുറം-109, തിരുവനന്തപുരം-101, പാലക്കാട്- 80, തൃശൂർ- 57, കോട്ടയം- 56, വയനാട്- 48, കൊല്ലം-43, ആലപ്പുഴ-35, ഇടുക്കി- 31, കോഴിക്കോട്- 30, കണ്ണൂർ- 11. നിലവിൽ 12,347 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 21,836 പേർ ഇതുവരെ രോഗമുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,357 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,37,615 പേർ വീട്/ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിലും 11,742 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1,278 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 22,745 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവൈലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 9,84,208 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 4,989 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,37,683 സാമ്പിളുകൾ ശേഖരിച്ചതിൽ 1,193 പേരുടെ ഫലം വരാനുണ്ട്.

Most Popular