Tuesday, April 13, 2021
Home News Kerala കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി

കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടി(70) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

24 മണിക്കൂറിനിടെ ഇന്ത്യയില്‍ 771 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് 38,135 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 18,03,695 ആയി. ഇന്നലെ മാത്രം 52,972 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Most Popular