Tuesday, July 27, 2021
Home News Kerala മുക്കം സ്വദേശിനിയായ ഗര്‍ഭിണിക്ക് കോവിഡ്; ഗര്‍ഭസ്ഥശിശു മരിച്ചു

മുക്കം സ്വദേശിനിയായ ഗര്‍ഭിണിക്ക് കോവിഡ്; ഗര്‍ഭസ്ഥശിശു മരിച്ചു

കോഴിക്കോട്: അഗസ്ത്യന്‍ മുഴിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ മുക്കം സ്വദേശിനിയായ 34കാരി ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി ചികിത്സക്കെത്തിയ ഇവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. രോഗം സ്ഥരീകരിച്ചതിനു പിന്നാലെ ഇന്ന് രാവിലെ ഗര്‍ഭസ്ഥശിശു മരിച്ചു. ഇതിനെ തുടര്‍ന്ന് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

രണ്ടാഴ്ച മുമ്പ് ചികിത്സക്ക് വേണ്ടി പുറത്തു പോയതല്ലാതെ മറ്റ് ആളുകളുമായി ഇടപെടാറില്ല. കോവിഡ് സാഹചര്യമായതില്‍ പിന്നെ മലഞ്ചരക്ക് കച്ചവടക്കാരനായ ഇവരുടെ ഭര്‍ത്താവ് മാത്രമേ വീട്ടില്‍ നിന്ന് പുറത്തു പോകാറുള്ളൂ. രോഗത്തിന്റെ ഉറവിടം വ്യക്തമല്ലാത്തതിനാല്‍ വിട്ടുകാരോടും ഇവരുമായി ബന്ധപ്പെട്ട മറ്റുള്ളവരോടും നിരീക്ഷണത്തിലിരിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ഇവര്‍ ആശുപത്രിയില്‍ പോയ സമയത്ത് അവിടെ ഉണ്ടായിരുന്നവരും ജീവനക്കാരും ഇതിലുള്‍പ്പെടും.

മാത്രമല്ല, ബലിപെരുന്നാള്‍ ദിനത്തില്‍ ഇവരുടെ ഭര്‍ത്താവ് അടുത്തുള്ള പള്ളിയില്‍ പോയിരുന്നതിനാല്‍ അന്ന് അവിടെ പോയവരും ജാഗ്രത പാലിക്കണം. പ്രസ്തുത പള്ളിയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി വെക്കാനും മുക്കം നഗകരസഭാ സെക്രട്ടറി ആവശ്യപ്പെട്ടു. യുവതിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോയെന്ന് പരിശോധച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു.

Most Popular