Friday, July 23, 2021
Home News International കോവിഡ് 19: ലോകാരോഗ്യ സംഘടന പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി

കോവിഡ് 19: ലോകാരോഗ്യ സംഘടന പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി

ജനീവ: കൊറോണവൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധത്തിനായി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിലോകാരോഗ്യസംഘടന. ഇതിൽ കുട്ടികൾക്കിടയിലും കോവിഡ് പടരാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. പ്രതിരോധത്തിന്റെ ഭാഗമായി 12 വയസ്സിന് മുകളിലുമുള്ള കുട്ടികൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം കർശനമായി പാലിക്കണമെന്നും സംഘടന പുറത്തിറക്കിയ പുതിയ മാർഗനിർദേശത്തിലുണ്ട്.

ലോകാരോഗ്യ സംഘടനയും യുനിസെഫും സംയുക്തമായാണ് കുട്ടികൾക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. മുതിർന്നവർക്ക് ബാധിക്കുന്ന അതേ രീതിയിൽ തന്നെ രോഗം കുട്ടികളെയും ബാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

കൊവിഡ് രോഗവ്യാപനം വലിയ തോതിലുണ്ടായ പ്രദേശങ്ങളിലും ഒരു മീറ്റർ അകലം പാലിക്കാൻ കഴിയാത്ത ഇടങ്ങളിലും 12 വയസ്സിനും അതിനു മുകളിലുമുള്ള കുട്ടികൾ നിർബന്ധമായും മാസ്‌ക് ധരിക്കണം.

ആറിനും 11നും വയസ്സിനിടയിലുള്ളവർ സാഹചര്യങ്ങൾക്കനുസരിച്ച് മാസ്‌ക് ധരിച്ചാൽ മതിയാവും. എന്നാൽ, ഈ പ്രായത്തിലുള്ള കുട്ടികൾ വയോധികരുമായി ഇടപഴകുന്നുണ്ടെങ്കിൽ മുതിർന്നവരുടെ മേൽനോട്ടത്തിൽ മാസ്‌ക് ധരിച്ചിരിക്കണം. സാധാരണ സാഹചര്യങ്ങളിൽ അഞ്ച് വയസ്സിനു താഴെയുള്ളവർക്ക് മാസ്‌ക് നിർബന്ധമില്ലെന്നുമാണ് ഡബ്ല്യൂഎച്ച്ഒയുടെ പുതിയ മാർഗനിർദേശത്തിലുള്ളത്.

Most Popular