Thursday, May 13, 2021
Home News Kerala പനി ബാധിച്ച് മരിച്ച കുഞ്ഞിന് കോവിഡ്

പനി ബാധിച്ച് മരിച്ച കുഞ്ഞിന് കോവിഡ്

മലപ്പുറം: പനി ബാധിച്ച് മരിച്ച 11 മാസം പ്രായമായ കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം പുളിക്കല്‍ സ്വദേശി റമീസിന്റെ മകള്‍ ആസ്യയാണ് മരിച്ചത്. ഇന്നലെ മരിച്ച കുഞ്ഞിന്റെ ആന്റിജന്‍ ടെസ്റ്റ് നേരത്തേ പോസിറ്റീവ് ആയിരുന്നു.

ഇതിനെ തുടര്‍ന്ന് കുട്ടിയുടെ അടുത്ത ബന്ധുക്കളില്‍ നടത്തിയ പരിശോധനയില്‍ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അമ്മാവനടക്കമുള്ളവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മരിച്ച കുഞ്ഞും മാതാപിതാക്കളും ഗള്‍ഫില്‍ നിന്ന് വന്നവരാണ്. നിരീക്ഷണകാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് കുഞ്ഞിന് പനി അനുഭവപ്പെട്ടത്.

Most Popular