ഹോം ഐസൊലേഷൻ; പുതിയ മാർഗ്ഗനിര്ദേശവുമായി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: കോവിഡ് വ്യപകമാവുന്ന സാഹചര്യത്തിൽ ഹോം ഐസൊലേഷന് കൂടുതൽ മാർഗ നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. കൊവിഡ് പോസിറ്റീവായവര്‍ ഏഴ് ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയണം. പോസ്റ്റീവായത് മുതല്‍ ഏഴ് ദിവസമാണ് ക്വാറന്റീന്‍ നിർദേശിക്കുന്നത് .
പിന്നീട് തുടര്‍ച്ചയായ മൂന്ന് ദിവസം പനിയില്ലെങ്കില്‍ വീട്ടുനിരീക്ഷണം അവസാനിപ്പിക്കാം. ഹോം ഐസോലേഷന്‍ അവസാനിപ്പിക്കുന്ന സമയത്ത് വീണ്ടും കൊവിഡ് പരിശോധന നടത്തേണ്ട ആവശ്യമില്ല. കൊവിഡ് ബാധിച്ചെങ്കിലും ലക്ഷണങ്ങളൊന്നും ഇല്ലാത്തവര്‍ക്കാണ് വീട്ടുനിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കുക. കൂടാതെ ഇവരുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് 93 ശതമാനമോ അതിലധികമോ വേണമെന്നും നിബന്ധനയുമുണ്ട്.