Monday, July 26, 2021
Home News Kerala കോവിഡ്: കേരളത്തിൽ പ്രതിദിനകണക്കിൽ വീണ്ടും വർധന; ഇന്ന് 1,758 പേർക്ക് രോഗബാധ

കോവിഡ്: കേരളത്തിൽ പ്രതിദിനകണക്കിൽ വീണ്ടും വർധന; ഇന്ന് 1,758 പേർക്ക് രോഗബാധ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1,758 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 39 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 42 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1,641 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 81 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

25 ആരോഗ്യ പ്രവർത്തകർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. തിരുവനന്തപുരം- 10, മലപ്പുറം- 6, എറണാകുളം- 4, പാലക്കാട്- 3, തൃശൂർ, കണ്ണൂർ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 11 ഐഎൻഎച്ച്എസ് ജിവനക്കാർക്കും രോഗം ബാധിച്ചു1,365 പേർ രോഗമുക്തി നേടി. ഇതുവരെ 31,394 പേർ രോഗമുക്തി നേടി. സംസഥാനത്ത് നിലവിൽ ചികിത്സയിലുള്ളത് 16,274 പേരാണ്.

ഇന്ന് ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ആഗസ്റ്റ് എട്ടിന് മരിച്ച പാലക്കാട് വിളയൂർ സ്വദേശിനി പാത്തുമ്മ (76), ആഗസ്റ്റ് 11ന് മരിച്ച വയനാട് കാരക്കാമല സ്വദേശി മൊയ്തു (59), ആഗസ്റ്റ് 12ന് മരിച്ച കോഴിക്കോട് ചേളാവൂർ സ്വദേശിനി കൗസു (65), ആഗസ്റ്റ് 15ന് മരിച്ച കോഴിക്കോട് ബേപ്പൂർ സ്വദേശിനി രാജലക്ഷ്മി (61), ആഗസ്റ്റ് 16ന് മരിച്ച തിരുവനന്തപുരം കൊല്ലപ്പുറം സ്വദേശിനി വിജയ (32), ആഗസ്റ്റ് രണ്ടിന് മരിച്ച തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സത്യൻ (54) എന്നിവരുടെ മരണകാരണം കോവിഡ്-19 ആണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 175 ആയി.

ഇന്നത്തെ രോഗബാധിതർ; ജില്ല തിരിച്ച്
തിരുവനന്തപുരം- 489, മലപ്പുറം- 242, എറണാകുളം- 192, കോഴിക്കോട്- 147, ആലപ്പുഴ- 126, കണ്ണൂർ- 123, കോട്ടയം- 93, കൊല്ലം- 88, പത്തനംതിട്ട- 65, പാലക്കാട്- 51, തൃശൂർ- 48, വയനാട്- 47, കാസർകോട്- 42, ഇടുക്കി- 5്.

സമ്പർക്കരോഗബാധിതർ
തിരുവനന്തപുരം- 476, മലപ്പുറം- 220, എറണാകുളം-173, കോഴിക്കോട്- 146, ആലപ്പുഴ- 117, കണ്ണൂർ- 111, കൊല്ലം- 86, കോട്ടയം- 86, പത്തനംതിട്ട- 52, പാലക്കാട്- 44, വയനാട്- 44, തൃശൂർ-42, കാസർകോട്- 40, ഇടുക്കി- 4.

രോഗമുക്തർ
തിരുവനന്തപുരം- 310, കൊല്ലം- 54, പത്തനംതിട്ട- 29, ആലപ്പുഴ- 65, കോട്ടയം- 48, ഇടുക്കി- 59, എറണാകുളം- 64, തൃശൂർ- 33, പലക്കാട്- 82 , മലപ്പുറം- 194, കോഴിക്കോട്- 195, വയനാട്- 46, കണ്ണൂർ- 61, കാസർകോട്- 125. ഇതോടെ 16,274 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,65,564 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,51,931 പേർ വീട്/ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിലും 13,633 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1,583 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Most Popular