Friday, August 19, 2022
HomeNewsNationalരാജ്യത്ത് സർക്കാർ ആശുപത്രികളിൽ കോവിഡ് ബൂസ്റ്റർ ഡോസ് സൗജന്യം

രാജ്യത്ത് സർക്കാർ ആശുപത്രികളിൽ കോവിഡ് ബൂസ്റ്റർ ഡോസ് സൗജന്യം

ന്യൂഡല്‍ഹി:  18 മുതല്‍ 59 വയസ്സുവരെയുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ കരുതല്‍ ഡോസ് നാളെ മുതല്‍  രാജ്യത്ത്സൗജന്യമായി നല്‍കും.

വെള്ളിയാഴ്ച മുതല്‍ 75 ദിവസത്തേക്കാണ് സൗജന്യ കുത്തിവെപ്പ്. സെപ്റ്റംബര്‍ 27 വരെ ഈ പ്രായത്തിലുള്ളവര്‍ക്ക് സൗജന്യമായി വാക്സിന്‍ എടുക്കാം. സര്‍ക്കാര്‍ കുത്തിവെപ്പുകേന്ദ്രങ്ങളിലാണ് സൗജന്യ കരുതല്‍ഡോസ് നല്‍കുക.

നിലവില്‍ 60 വയസ്സിനുമുകളിലുള്ളവര്‍ക്കും മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കരുതല്‍ ഡോസ് സൗജന്യമായി നല്‍കുന്നത്.

 

Most Popular