News Flash
X
വിജയവാഡയില്‍ കോവിഡ് കെയര്‍ സെന്ററില്‍ തീപിടിത്തം; 11 പേര്‍ മരിച്ചു

വിജയവാഡയില്‍ കോവിഡ് കെയര്‍ സെന്ററില്‍ തീപിടിത്തം; 11 പേര്‍ മരിച്ചു

personsumeera access_timeSunday August 9, 2020
HIGHLIGHTS
ആന്ധ്ര പ്രദേശിലെ വിജയവാഡയില്‍ കോവിഡ് കെയര്‍ സെന്ററിലുണ്ടായ തീ പിടിത്തത്തില്‍ 11 കോവിഡ് രോഗികള്‍ മരിച്ചു.

വിജയവാഡ: ആന്ധ്ര പ്രദേശിലെ വിജയവാഡയില്‍ കോവിഡ് കെയര്‍ സെന്ററിലുണ്ടായ തീ പിടിത്തത്തില്‍ 11 കോവിഡ് രോഗികള്‍ മരിച്ചു. തീ പിടിക്കുന്നത് കണ്ട് രക്ഷപ്പെടാനായി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ രണ്ട് പേരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

പരിക്കേറ്റ 20 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കോവിഡ് കെയര്‍ സെന്ററാക്കി ഉപയോഗിക്കുന്ന ഹോട്ടല്‍ കെട്ടിടത്തിലാണ് ഇന്ന് പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. ഇനിയും നിരവധി പേര്‍ ഹോട്ടലിനകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഫയര്‍ ഫോഴ്‌സ് തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.

പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തം ആരംഭിച്ചത്. കെട്ടിടത്തിന്റെ നാലാം നിലയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീ പിടിത്തത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പിപിഇ സ്യൂട്ടില്‍ തീ പിടിച്ച സ്റ്റാഫ് വാര്‍ഡിന് പുറത്തേയ്‌ക്കോടിയെങ്കിലും തീ അതിവേഗം പടര്‍ന്നതായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 50 കിടക്കകളുള്ള കോവിഡ് ആശുപത്രിയില്‍ 45 രോഗികളാണുണ്ടായിരുന്നത്. ഈ മാസം ആദ്യം ഗുജറാത്തിലെ അഹമ്മദാബാദില്‍ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപീടിത്തത്തില്‍ എട്ട് കോവിഡ് രോഗികള്‍ മരിച്ചിരുന്നു.

SHARE :
folder_openTags
content_copyCategory