കോവിഡ് വ്യാപകമായി പടരുന്നതിനിടയിലും നിയന്ത്രണങ്ങൾ നീക്കി ചൈന

ബെയ്ജിംഗ്: കൊറോണ നിയന്ത്രണങ്ങള്‍ നീക്കി ചൈന. ഇതോടെ കേസുകളും മരണങ്ങളും വര്‍ദ്ധിക്കാനിടയുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു.

2023-ല്‍ പത്ത് ലക്ഷത്തിലേറെ കൊറോണ മരണങ്ങള്‍ ഉണ്ടാകുമെന്നാണ് യുഎസ് ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്റെ(ഐഎച്ച്‌എംഇ) പ്രൊജക്ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

2023 ഏപ്രില്‍ ഒന്നിന് കൊറോണ കേസുകള്‍ പരമാവധിയിലെത്തുമെന്നും മരണസംഖ്യ 3.22 ലക്ഷം ആകുമെന്നുമാണ് പ്രവചനം. ചൈനയിലെ മൂന്നിലൊരാള്‍ക്കും ഈ സമയത്തിനകം കൊറോണ ബാധിച്ചിട്ടുണ്ടാകുമെന്ന് ഐഎച്ച്‌എംഇ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ മറെ പറഞ്ഞു. ജനകീയ പ്രക്ഷോഭങ്ങള്‍ കടുത്തത്തോടെയാണ് കൊറോണ നിയന്ത്രണങ്ങളില്‍ അയവുവരുത്തിയത്. ഇതിന് ശേഷം ചൈനയുടെ ആരോഗ്യവിഭാഗം ഔദ്യോഗികമായി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.