Sunday, January 23, 2022
HomeNewsKeralaരാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ പകുതിയിലധികവും കേരളത്തില്‍

രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ പകുതിയിലധികവും കേരളത്തില്‍

തിരുവനന്തപുരം : രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ പകുതിയിലധികവും കേരളത്തില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 43,509 പേര്‍ക്കു കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ പകുതിയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തില്‍നിന്നാണ്. സംസ്ഥാനത്ത് ബുധനാഴ്ച 22,056 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 38,465 പേര്‍ കൂടി രോഗമുക്തി നേടുകയും ചെയ്തു, ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഇതോടെ 4,22,662 ആയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 4,03,840 സജീവ കേസുകളാണുള്ളത്. തുടര്‍ച്ചയായ രണ്ടാംദിവസമാണ് സജീവ രോഗികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുന്നത്. 77-ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

97.38 ശതമാനമാണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്. ജൂലായ് 28 വരെ 46,26,29,773 സാമ്ബിളുകള്‍ പരിശോധിച്ചതായും ഇന്നലെ മാത്രം 17,28,795 സാമ്ബിളുകള്‍ പരിശോധിച്ചെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്‌ അറിയിച്ചു.

സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രം ആറംഗ വിദഗ്ധ സംഘത്തെ അയക്കും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍നിന്നുള്ള വിദഗ്ധരാണ് സംസ്ഥാനത്ത് എത്തുക.

 

Most Popular