ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം. പ്രതിദിന കേസുകള്‍ മൂന്ന് ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളില്‍ 317 532 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 491 മരണം റിപ്പോര്‍ട്ട് ചെയ്തു. ടി.പി.ആര് 16.41 ശതമാനമാണ്. കഴിഞ്ഞ മേയിലാണ് ഇതിന് മുമ്പ് രാജ്യത്ത് കോവിഡ് കേസുകള്‍ മൂന്നുലക്ഷം കടന്നത്.
ഒമിക്രോണ്‍ വ്യാപനമാണ് മൂന്നാം തരംഗത്തില്‍ കേസുകള്‍ കുത്തനെ ഉയരാന്‍ കാരണമായത്. രാജ്യത്ത് 9287 ഒമിക്രോണ്‍ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയിലാണ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതല്‍.