Saturday, June 25, 2022
HomeNewsNationalരാജ്യത്ത് 24 മണിക്കൂറിനിടെ 6,594 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ​​​​​​​

രാജ്യത്ത് 24 മണിക്കൂറിനിടെ 6,594 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ​​​​​​​

ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 6,594 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത്കോവിഡ് സ്‌ഥിരീകരിച്ചത്‌.
8000ത്തിന് മുകളില്‍ എത്തിയ പ്രതിദിന കോവിഡ് കണക്കുകളിലാണ് ഇപ്പോള്‍ നേരിയ കുറവ് ഉണ്ടായിരിക്കുന്നത്.

അതേസമയം തന്നെ കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 4,035 ആളുകള്‍ കോവിഡ് മുക്‌തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരില്‍ 4,26,61,370 ആളുകളും രോഗമുക്‌തി നേടി. കൂടാതെ നിലവില്‍ രാജ്യത്ത് ചികില്‍സയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 50,548 ആണ്.

98.67 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക്. കൂടാതെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 2.05 ശതമാനം ആയും ഉയര്‍ന്നു.

Most Popular