Wednesday, May 18, 2022
HomeNewsരാജ്യത്തെ കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്

രാജ്യത്തെ കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്

ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ കേസുകളില്‍ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 3,275 കൊറോണ കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം 4.30 കോടിയായി. റിപ്പോര്‍ട്ട് ചെയ്തതില്‍ 82 ശതമാനം കേസുകളും പ്രധാനമായും അഞ്ച് ജില്ലകളില്‍ നിന്നാണ്.

ഡല്‍ഹി – 1,354, ഹരിയാന – 571, കേരളം – 386, ഉത്തര്‍പ്രദേശ് -198, മഹാരാഷ്‌ട്ര – 188 എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. ആകെ പ്രതിദിന രോഗികളുടെ 41.34 ശതമാനവും ഡല്‍ഹിയില്‍ നിന്നാണ്.

അതേസമയം 55 കൊറോണ മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ കൊറോണ മരണം 5,23,975 ആയി. നിലവില്‍ 19,719 സജീവ ൦.രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 210 സജീവ രോഗികള്‍ ഇന്ന് കൂടുതലാണ്. ഇതിനിടെ 3,010 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 98.74 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

ഇതിനിടെ രാജ്യത്തെ വാക്‌സിനേഷന്‍ യജ്ഞവും പുരോഗമിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 ലക്ഷം വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. ഇതോടെ രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത് കൊറോണ പ്രതിരോധ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 189.63 കോടിയായി.

 

Most Popular