Thursday, January 27, 2022
HomeNewsNationalകുതിച്ചുയർന്ന് കോവിഡ്, രാജ്യത്ത് പ്രതിവാര കേസുകൾ ഒരുലക്ഷം കടന്നു

കുതിച്ചുയർന്ന് കോവിഡ്, രാജ്യത്ത് പ്രതിവാര കേസുകൾ ഒരുലക്ഷം കടന്നു

ഡൽഹി: രാജ്യത്ത് ഒരിടവേളക്ക് ശേഷം കോവിഡ് കുതിച്ചുയരുന്നു. പ്രതിവാര കൊവിഡ് കേസുകൾ ഒരുലക്ഷം കടന്നു. കഴിഞ്ഞ ആഴ്ചത്തെക്കാൾ മൂന്നിരട്ടി വർദ്ധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ പ്രതിദിന കേസുകൾ 34,000 ത്തിനടുത്ത് എത്തി. ഒമിക്രോൺ വ്യാപനമാണ് കേസുകൾ ഉയരാൻ കാരണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്കൊപ്പം ഡൽഹിയിലും രോഗികളുടെ എണ്ണം കൂടുകയാണ്.

കേരളത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. നേരത്തെ സംസ്ഥാനത്തെ ടി പി ആർ കൃത്യമായി കുറഞ്ഞിരുന്നെങ്കിൽ കഴിഞ്ഞ നാലു ദിവസമായി ഇത് വർധിക്കുകയാണ്. കേരളത്തിൽ ഇന്നലെ ടി പി ആർ 5.5 ആണ്. ഒരാഴ്ച മുന്നെ ഇത് 4 വരെ എത്തിയിരുന്നു. വൈകാതെ കേരളത്തിലും കോവിഡ് കേസുകൾ വർധിക്കാനുള്ള സാധ്യത കണക്കുകൾ വ്യക്തമാക്കുന്നു.

പശ്ചിമബംഗാളില്‍ ഇന്ന് മുതല്‍ ഭാഗിക ലോക്ക് ഡൗൺ ആണ്. യുകെയില്‍ നിന്നുള്ള വിമാനസര്‍വ്വീസുകള്‍ നിര്‍ത്തലാക്കി. ഡൽഹിയില്‍ നിന്നുള്ള സര്‍വ്വീസുകള്‍ തിങ്കളാഴ്ചയും വെള്ളിയാഴ്ചയുമാക്കി ചുരുക്കിയിട്ടുമുണ്ട്. മഹാരാഷ്ട്രയിൽ നിന്നുള്ള വിമാനങ്ങൾക്കും നിയന്ത്രണമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിടും. സര്‍ക്കാര്‍ പരിപാടികള്‍ വെര്‍ച്വലായിട്ടായിരിക്കും.സ്വകാര്യ ഓഫീസുകളിൽ 50 % ഹാജർ മാത്രമേ പാടുള്ളു എന്നാണ് പുതിയ നിബന്ധന. പാർക്കുകൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയടക്കം അടച്ചിടാനും തീരുമാനമായി.

Most Popular