ദോഹ. ഖത്തറിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 613 പേർക്ക്. 1035 പേര് രോഗമുക്തി നേടി. ഇതില്‍ 570 പേര് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചവരാണ്. 1035 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ 8555 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 6 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ മൊത്തം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 67 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ അത്യാഹിത വിഭാഗത്തില്‍ ആരെയും പുതുതായി പ്രവേശിപ്പിച്ചില്ല.