Tuesday, July 27, 2021
Home News Kerala കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി

തിരുവനന്തപുരം: കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ കുളത്തൂപ്പുഴ സ്വദേശിനിയായ യുവതിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരം ജില്ലയിലെ വെള്ളറടയിൽ ഈ മാസം മൂന്നിനാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയിൽ ആരോഗ്യപ്രവർത്തകനെതിരെ കേസെടുത്തു.

മലപ്പുറത്ത് ജോലി ചെയ്ത് തിരിച്ചെത്തിയ യുവതി നിരീക്ഷത്തിൽ കഴിഞ്ഞു. തുടർന്ന് കടയ്ക്കലിലെ ആരോഗ്യകേന്ദ്രത്തിൽ കൊവിഡ് പരിശോധന നടത്തി. ഫലം നെഗറ്റീവ് ആയിരുന്നു. ജോലിയുടെ ആവശ്യത്തിന് കൊവിഡ് ഇല്ല എന്ന സർട്ടിഫിക്കറ്റിന് വേണ്ടി ബന്ധപ്പെട്ടപ്പോൾ തന്റെ വീട്ടിൽ വന്ന് വാങ്ങിക്കൊള്ളാൻ ആരോഗ്യപ്രവർത്തകൻ യുവതിയോട് പറഞ്ഞു.

പാങ്ങോടാണ് ആരോഗ്യപ്രവർത്തകന്റെ വീട്. സർട്ടിഫിക്കറ്റ് വാങ്ങാൻ ആരോഗ്യ പ്രവർത്തകന്റെ വീട്ടിലെത്തിയ സമയത്താണ് ഇയാൾ തന്നെ പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.

Most Popular