Friday, June 18, 2021
Home News National യു.കെയില്‍ നിന്ന് ഇന്ത്യയിലെത്തിയ അഞ്ച് പേര്‍ക്ക് കോവിഡ്

യു.കെയില്‍ നിന്ന് ഇന്ത്യയിലെത്തിയ അഞ്ച് പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: ജനിതക മാറ്റം സംഭവിച്ച് കൂടുതല്‍ പ്രഹരശേഷി നേടിയ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ യു.കെയില്‍ നിന്ന് ഇന്ത്യയിലെത്തിയ ആറ് പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.

അതേസമയം, അതിവേഗ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഇന്ന് അര്‍ധരാത്രി പ്രാബല്യത്തില്‍ വരും. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ബ്രിട്ടനിലേക്ക് ഡിസംബര്‍ 31 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി. ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായി വിമാനത്താവളങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് വിധേയമാകണമെന്നും ക്വാറന്റീനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്.

Most Popular