News Flash
X
ഇന്ത്യന്‍ മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ്

ഇന്ത്യന്‍ മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ്

personsumeera access_timeMonday August 10, 2020
HIGHLIGHTS
തനിക്ക് കോവിഡ് പോസിറ്റീവായ വാര്‍ത്ത അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ്. തനിക്ക് കോവിഡ് പോസിറ്റീവായ വാര്‍ത്ത അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്നു 84 കാരനായ പ്രണബ് മുഖര്‍ജി.

മറ്റ് ചില കാരണങ്ങളാല്‍ ആശുപത്രിയിലെത്തിയതായിരുന്നു. ഇന്ന് കോവിഡ് പോസിറ്റീവാണെന്ന പരിശോധനാഫലം ലഭിച്ചിരിക്കുകയാണ്. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കമുള്ളവര്‍ നീരീക്ഷണത്തില്‍ പോവുകയും പരിശോധനയ്ക്ക് വിധേയരാവുകയും ചെയ്യണം’. എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

രാജ്യത്ത് കോവിഡ് ബാധിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രൊഫൈലുള്ള വ്യക്തികളില്‍ ഒരാളാണ് പ്രണബ് കുമാര്‍ മുഖര്‍ജി. ദിവസങ്ങള്‍ക്ക് മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും കോവിഡ് പോസിറ്റീവായിരുന്നു. അദ്ദേഹം ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്.

SHARE :
folder_openTags
content_copyCategory