Saturday, April 17, 2021
Home News Kerala മന്ത്രി ഇ പി ജയരാജന് കോവിഡ് സ്ഥിരീകരിച്ചു

മന്ത്രി ഇ പി ജയരാജന് കോവിഡ് സ്ഥിരീകരിച്ചു

കണ്ണൂർ: വ്യവസായമന്ത്രി ഇ പി ജയരാജനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. കാര്യമായ രോഗലക്ഷണങ്ങളില്ല്.

മന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹവുമായി സമ്പർക്കമുണ്ടായ മന്ത്രിമാരെല്ലാം നിരീക്ഷണത്തിൽ പോകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിക്കും ഭാര്യക്കും രോഗം സ്ഥിരീകരിച്ചത്.

തോമസ് ഐസകുമായി സമ്പർക്കമുണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മുഖ്യമന്ത്രി അടക്കമുള്ള മറ്റ് മന്ത്രിമാരുടെ ഫലങ്ങൾ നെഗറ്റീവായിരുന്നു.

Most Popular