Monday, May 10, 2021
Home News Kerala കേരളത്തിൽ പതിനായിരവും കടന്ന് കോവിഡ്; ഏറ്റവും കൂടുതൽ രോഗികൾ കോഴിക്കോട്

കേരളത്തിൽ പതിനായിരവും കടന്ന് കോവിഡ്; ഏറ്റവും കൂടുതൽ രോഗികൾ കോഴിക്കോട്

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കോവിഡ് പ്രതിദിന കണക്ക് പതിനായിരം കടന്നു. ഇന്ന് 10,606 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 55 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 164 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 9,542 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 741 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രോഗബാധിതരുടെ എണ്ണം പതിനായിരം പിന്നിട്ടതോടെ ഭീതിതമായ സാഹചര്യത്തിലേക്കാണ് സംസ്ഥാനം പോകുന്നത് എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6,161 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

98 ആരോഗ്യ പ്രവർത്തകർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. തിരുവനന്തപുരം- 20, എറണാകുളം- 20, മലപ്പുറം- 12, കണ്ണൂർ- 11, കാസർകോട്- 10, പത്തനംതിട്ട- 9, തൃശൂർ- 7, കൊല്ലം- 5, പാലക്കാട്- 2, വയനാട്- 2. കൂടാതെ, എറണാകുളം ജില്ലയിലെ 6 ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം ബാധിച്ചു.

22 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പെരിങ്ങമല സ്വദേശി മോഹനകുമാർ (60), വലിയതുറ സ്വദേശിനി സഫിയ ബീവി (74), വലിയതുറ സ്വദേശി സേവിയർ (90), കൊടുങ്ങാനൂർ സ്വദേശി ശങ്കരൻ (74), മുല്ലക്കൽ സ്വദേശി മുരുഗപ്പൻ ആചാരി (74), വഴയില സ്വദേശിനി ലീല (59), പൂജപ്പുര സ്വദേശിനി ജൈനാമ്മ (66), പൂജപ്പുര സ്വദേശിനി ഫാത്തിമ (65), ഒറ്റശേഖരമംഗലം സ്വദേശി മണികുട്ടൻ (47), പയനീർകോണം സ്വദേശി ജയൻ (43), തോന്നക്കൽ സ്വദേശിനി ജഗദമ്മ (74), തിരുവനന്തപുരം സ്വദേശി ദാസൻ നാടാർ (90), പുതുക്കുറിച്ചി സ്വദേശി കമാലുദ്ദീൻ (70), പൂവച്ചൽ സ്വദേശി അഹമ്മദ് ബഷീർ (71), കൊല്ലം കാരിക്കോട് സ്വദേശി കണ്ണൻ (88), ആലപ്പുഴ ഓച്ചിറ സ്വദേശി ബഷീർ കുട്ടി (67), ഇടുക്കി കട്ടപ്പന സ്വദേശി ജാൻസി ജോസഫ് (54), മലപ്പുറം കോരാപ്പുഴ സ്വദേശി ഫാത്തിമ (56), നിലമ്പൂർ അബു (76), നിലമ്പൂർ സ്വദേശി ഹംസ (77), മാമ്പാട് സ്വദേശിനി പാത്തുമ്മ (75), ഒതലൂർ സ്വദേശി ഹംസ (80), എന്നിവരുടെ മരണശേഷം നടത്തിയ പരിശോധനാഫലമാണ് പോസിറ്റീവായത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 906 ആയി.

ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം (ജില്ല തിരിച്ച്)
കോഴിക്കോട്- 1,576, മലപ്പുറം- 1,350, എറണാകുളം- 1,201, തിരുവനന്തപുരം- 1,182, തൃശൂർ- 948, കൊല്ലം- 852, ആലപ്പുഴ- 672, പാലക്കാട്- 650, കണ്ണൂർ- 602, കോട്ടയം- 490, കാസർകോട്- 432, പത്തനംതിട്ട- 393, വയനാട്- 138, ഇടുക്കി- 120.

സമ്പർക്കരോഗികൾ
കോഴിക്കോട്- 1,488, മലപ്പുറം- 1,224, എറണാകുളം- 1,013, തിരുവനന്തപുരം- 1,155, തൃശൂർ- 931, കൊല്ലം- 847, ആലപ്പുഴ- 667, പാലക്കാട്- 372, കണ്ണൂർ- 475, കോട്ടയം- 489, കാസർകോട്- 407, പത്തനംതിട്ട- 271, വയനാട്- 131, ഇടുക്കി- 72.

രോഗമുക്തർ
തിരുവനന്തപുരം- 820, കൊല്ലം- 346, പത്തനംതിട്ട- 222, ആലപ്പുഴ- 393, കോട്ടയം- 453, ഇടുക്കി- 89, എറണാകുളം- 385, തൃശൂർ- 320, പാലക്കാട്- 337, മലപ്പുറം- 743, കോഴിക്കോട്- 589, വയനാട്- 103, കണ്ണൂർ- 1,188, കാസർകോട്- 173.

ഇതോടെ 92,161 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,60,253 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,67,834 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,38,331 പേർ വീട്/ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിലും 29,503 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2,922 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Most Popular