ന്യൂഡല്‍ഹി: ഒരൊറ്റ ദിവസം ഏകദേശം 9 ലക്ഷം (8,99,864) കോവിഡ് 19 പരിശോധനകൾ നടത്തിയെന്ന നേട്ടവുമായി ഇന്ത്യ. പ്രതിദിന കണക്കനുസരിച്ച് ഇതു വരെ നടത്തിയതില്‍ ഏറ്റവും കൂടുതല്‍ പരിശോധനകളാണിത്. ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയ ആകെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 3,09,41,264 ആയി.
കൂടുതല്‍ പരിശോധന നടത്തിയിട്ടും രോഗസ്ഥിരീകരണനിരക്ക് കുറവാണെന്നതും ഇന്ത്യക്ക് നേട്ടമാണ്. കൂടാതെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 57,584 പേരാണ് രാജ്യത്ത് രോഗരോഗമുക്തരായത്. ഒരു ദിവസത്തെ ഏറ്റവുമുയര്‍ന്ന രോഗമുക്തിനിരക്കാണിത്.
ഇതേ കാലയളവില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 55,079 ആയിരുന്നു. ആകെ രോഗമുക്തരുടെ എണ്ണം 19 ലക്ഷം കവിഞ്ഞു (19,77,779). ഇതോടെ സുഖം പ്രാപിച്ചവരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം ഇന്ന് 13 ലക്ഷം കവിഞ്ഞു (13,04,613).
രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 73.18 ശതമാനമായി വര്‍ധിക്കുകയും മരണനിരക്ക് 1.92% ആയി കുറയുകയുംചെയ്തു. രാജ്യത്ത് ചികിത്സയിലുള്ളത് 6,73,166 പേരാണ്. ആകെ രോഗബാധിതരുടെ 24.91% മാത്രമാണിത്.
”ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്” നയം വിജയകരമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം പരിശോധനാ ലാബുകളുടെ ശൃംഖല വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യത്താകെ കോവിഡ് പരിശോധനാ സൗകര്യമുള്ള 1,476 ലാബുകളാണുള്ളത്. ഗവണ്മെന്റ് മേഖലയില്‍ 971 ഉം സ്വകാര്യമേഖലയില്‍ 505ഉം ലാബുകളാണുള്ളത്.
വിവിധ പരിശോധനാ ലാബുകൾ
തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 755 (ഗവണ്മെന്റ്: 450 + സ്വകാര്യമേഖല: 305). ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 604 (ഗവണ്മെന്റ: 487 + സ്വകാര്യമേഖല: 117). സിബിഎന്‍എഎടി അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 117 (ഗവണ്മെന്റ: 34 + സ്വകാര്യം: 83)
കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് സന്ദർശിക്കേണ്ട വെബ്സൈറ്റ്: https://www.mohfw.gov.in/ @MoHFW_INDIA
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് [email protected] എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് [email protected] അല്ലെങ്കില്‍ @CovidIndiaSeva യില്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്.
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.