Saturday, July 24, 2021
Home News National കോവിഡ്: ഇന്ത്യയിലെ പ്രതിദിന മരണനിരക്ക് ആയിരത്തിലേക്ക്

കോവിഡ്: ഇന്ത്യയിലെ പ്രതിദിന മരണനിരക്ക് ആയിരത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് റിപ്പോര്‍ട്ട ചെയ്യുന്നത് പ്രതിദിനം ആയിരം കോവിഡ് മരണങ്ങള്‍. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം മരണ സംഖ്യയും ഉയരുകയാണ്. ഇന്നലെ മാത്രം 1,007 പേരാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 62,064 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുമ്പോഴാണിത്.

ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 22 ലക്ഷം കടന്നു. 22,15,075 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 44,386 ആയി ഉയര്‍ന്നു. നിലവില്‍ 6,34,945 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 15,35,744 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, രാജ്യത്ത് നിലവിലുള്ള കോവിഡ് കേസുകളുടെ 80 ശതമാനവും പത്ത് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമാണെന്നും കേന്ദ്ര ആരോഗ്യമന്താലയം വ്യക്തമാക്കി.

മഹാരാഷ്ട്ര തന്നെയാണ് കോവിഡ് വ്യപനം അതിരൂക്ഷമായി തുടരുന്ന സംസ്ഥാനം. ഇന്നലെ 12,248 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 390 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മഹാരാഷ്ട്രയിലുള്ള ആകെ രോഗികളുടെ എണ്ണം 5,15,332 ആയി. 17,757പേരാണ് ആകെ മരിച്ചത്. കോവിഡ് ബാധിതര്‍ മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ് തമിഴ്നാട്ടില്‍. ഇതുവരെ 2,96,901 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.

കേരളത്തില്‍ ഇന്നലെ 1,211 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,357 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,37,615 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,742 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1,278 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Most Popular