മുംബൈ: ഒമിക്രോണിനേക്കാള്‍ പത്ത് മടങ്ങ് വ്യാപന ശേഷിയുള്ള ഇന്ത്യയിലെ ആദ്യ ഒമിക്രോണ്‍ വകഭേദം എക്സ് ഇ മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് കേസ് കുറഞ്ഞ് കൊണ്ടിരിക്കുന്ന സാഹചര്യമാണ് ലോകത്തിന്റെ ഓരോ മൂലയിലും. ഇന്ത്യയിലും കേസുകള്‍ വളരെയധികം കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്ത ഏവരേയും അല്പം ആശങ്കയില്‍ ആക്കുന്നതാണ്. ഒമിക്രോണിനേക്കാള്‍ പത്ത് മടങ്ങ് വ്യാപന ശേഷിയുമായാണ് ഇപ്പോള്‍ പുതിയ വകഭേദമായ എക്സ് ഇ സ്ഥിരീകരിച്ചിരിക്കുന്നത്.
376 സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഒരാള്‍ക്ക് പുതിയ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. യുകെയിലാണ് എക്സ് ഇ വകഭേദം ആദ്യം സ്ഥിരീകരിച്ചത്. ഇതിന്റെ വ്യാപന ശേഷി തന്നെയാണ് ഇപ്പോള്‍ ആശങ്കക്ക് കാരണമായിരിക്കുന്നത്.
മുംബൈയില്‍ 50 വയസ്സുകാരിയിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഫെബ്രുവരി 10-ന് ഇവര്‍ ആഫ്രിക്കയില്‍ നിന്ന് മുംബൈയില്‍ എത്തിയത്. അന്ന് നടത്തിയ കൊവിഡ് പരിശോധനയില്‍ ഇവരുടെ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. പരിശോധനക്കായി അയച്ച രോഗികളില്‍ നിന്ന് 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആരുടേയും അവസ്ഥ ഗുരുതരമല്ല എന്നുള്ളതാണ് ആശ്വാസകരമായ റിപ്പോര്‍ട്ട്.