Thursday, August 11, 2022
HomeNewsKeralaസംസ്ഥാനത്ത് കോവിഡ് മൂലം അനാഥരായത് 142 കുട്ടികൾ

സംസ്ഥാനത്ത് കോവിഡ് മൂലം അനാഥരായത് 142 കുട്ടികൾ

സംസ്ഥാനത്ത് ഇതുവരെ കോവിഡ് മൂലം അനാഥരായതു 142 കുട്ടികൾ. ഇതിൽ 135 പേർക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നു ധനസഹായം എത്തിച്ചതായും വനിത–ശിശു വികസന വകുപ്പിന്റെ കണക്കുകൾ പറയുന്നു.

ഇതുപ്രകാരം, സംസ്ഥാനത്തു 3800 കുട്ടികളാണു കോവിഡിന്റെ ദുരിതങ്ങൾ അനുഭവിക്കുന്നത്. കോവിഡ് മൂലം മാതാപിതാക്കൾ മരിച്ചതോടെ അനാഥരായവരാണു 142 കുട്ടികൾ.

മാതാപിതാക്കളിലൊരാൾ നേരത്തേ മരിച്ചുപോവുകയും രണ്ടാമത്തെയാൾ കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്ത കുട്ടികൾ, അച്ഛനുമമ്മയും കോവിഡ് ബാധിച്ചു മരിച്ച കുട്ടികൾ എന്നിവരാണു പട്ടികയിൽ ഉൾപ്പെട്ടത്.

ഇത്തരം കുട്ടികൾക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നു ധനസഹായം നൽകാനുള്ള തീരുമാനം കഴിഞ്ഞ വർഷം ഓഗസ്റ്റിലാണു മന്ത്രി പ്രഖ്യാപിച്ചത്. 2021ന്റെ തുടക്കത്തിൽ ലഭ്യമായിരുന്ന കണക്കുകൾ പ്രകാരം 87 കുട്ടികളാണു കോവിഡ് മൂലം അനാഥരായി സംസ്ഥാനത്തുണ്ടായിരുന്നത്.

Most Popular