Friday, August 6, 2021
Home News Kerala കേരളത്തിൽ കോവിഡ് രോഗിയായ യുവതിക്ക് ആംബുലൻസിൽ പീഡനം; ഡ്രൈവർ അറസ്റ്റിൽ

കേരളത്തിൽ കോവിഡ് രോഗിയായ യുവതിക്ക് ആംബുലൻസിൽ പീഡനം; ഡ്രൈവർ അറസ്റ്റിൽ

പത്തനതിട്ട: കോവിഡ് രോഗിയായ യുവതിയെ അംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചതായി പരാതി. ആറൻമുളയിലാണ് സംഭവം. സംഭവത്തിൽ 108 ആംബുലൻസ് ഡ്രൈവറായ കായംകുളം കീരികളം സ്വദേശി നൗഫൽ(29)നെ പോലീസ് അറസ്റ്റ് ചെയ്തു.

ചികിത്സാകേന്ദ്രത്തിലേക്ക് കൊണ്ട് പോവും വഴി ആളൊഴിഞ്ഞ സ്ഥലത്ത് ആംബുലൻസ് നിർത്തി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിന് ശേഷം യുവതിയെ ചികിത്സാകേന്ദ്രത്തിൽ എത്തിച്ച് ഇയാൾ പോയെങ്കിലും, യുവതി വിവരം പോലീസിൽ അറിയിച്ചതിനെ തുടർന്ന് ആംബുലൻസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

രണ്ട് യുവതികളുമായാണ് ആംബുലൻസ് പുറപ്പെട്ടത്. ഇതിൽ ഒരാളെ കോഴഞ്ചേരിയിലെ ചികിത്സാകേന്ദ്രത്തിൽ ഇറക്കിയ ശേഷം യുവതിയെ മറ്റൊരു ചികിത്സാകേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് സംഭവം. രാത്രി ഒരു മണിയോടെ കോഴഞ്ചേരിയിൽ നിന്ന് വിമാനത്താവള പദ്ധതി പ്രദേശത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പുകയായിരുന്നു.

പീഡനത്തിന് ഇരയായ യുവതിയെ കോവിഡ് കെയർ സെൻററിൽ പ്രത്യേക മുറിയിൽ പാർപ്പിച്ചിരിക്കുകയാണ്. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള ആംബുലൻസ് ഡ്രൈവർ വധശ്രമക്കേസുൾപ്പെടെ മറ്റ് കേസുകളിലും പ്രതിയാണെന്ന് റിപ്പോർട്ടുണ്ട്. കോവിഡ് രോഗിയുമായുള്ള സമ്പർക്കത്തിന്റെ സാഹചര്യത്തിൽ പ്രതിയെയും നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്.

Most Popular