Sunday, July 25, 2021
Home News Kerala കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം: തിരുവനന്തപുരത്ത് ഡോക്ടർ ഉൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ

കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം: തിരുവനന്തപുരത്ത് ഡോക്ടർ ഉൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ. നോഡൽ ഓഫീസർ ഡോ. അരുണ, ഹെഡ് നഴ്സുമാരായ ലീന, കുഞ്ഞൻ എന്നിവർക്കെതിരെയാണ് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഓഫീസർ അന്വേഷണം നടത്തും.

മെഡിക്കൽ വിദ്യാഭ്യാസ ഓഫീസറുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെ കുറിച്ച് ഡിഎംഇ വിശദമായ അന്വേഷണം നടത്തും. ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം. എന്നാൽ, സംഭവത്തിൽ യഥാർഥ ഉത്തരവാദികളെ ഒഴിവാക്കിയെന്ന് ആരോപിച്ച് ഡോക്ടർമാരുടെയും നഴ്സുമാരുടെയും ചില സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

ആഗസ്റ്റ് 21ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിനാണ് ദുരനുഭവമുണ്ടായത്. ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയപ്പോഴാണ് അനിൽ കുമാറിന്റെ ശരീരത്തിൽ പുഴുവരിക്കുന്നത് ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ആരോഗ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു.

Most Popular