Monday, May 23, 2022
HomeGulfഫാര്‍മസികളില്‍ കൊവിഡ് റാപ്പിഡ് ടെസ്റ്റുകള്‍ നടത്താന്‍ അനുവാദമില്ല: ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

ഫാര്‍മസികളില്‍ കൊവിഡ് റാപ്പിഡ് ടെസ്റ്റുകള്‍ നടത്താന്‍ അനുവാദമില്ല: ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ: ഫാർമസികൾ കോവിഡ് റാപ്പിഡ് ടെസ്റ്റുകൾ നടത്താൻ പാടില്ലെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ വീട്ടിലിരുന്ന് കോവിഡ് പരിശോധന നടത്താൻ സഹായിക്കുന്ന കിറ്റുകൾ വിതരണം ചെയ്യാം. എന്നാൽ ഒരാൾക്ക് പരമാവധി 10 കിറ്റുകള്‍ മാത്രമേ വില്‍ക്കാന്‍ കഴിയൂ എന്നും ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. 16 വ്യത്യസ്ത തരം റാപ്പിഡ് ഹോം ടെസ്റ്റ് കിറ്റുകള്‍ക്ക് ആരോഗ്യ മന്ത്രാലയം നിലവില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

ഇന്ന് ഫാര്‍മസികളില്‍ കൊവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ സപ്ലൈകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും പരമാവധി വില നിശ്ചയിച്ച് ആരോഗ്യമന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട് .

Most Popular