കൊച്ചി : പ്രവാസികൾക്കുള്ള കോവിഡ് മരണാനന്തര സഹായവുമായി ബന്ധപ്പെട്ടുള്ള ഹർജിയിൽ കേരള സർക്കാർ നിലപാട് ആരാഞ്ഞ് ഹൈക്കോടതി. പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം കേരള ഹൈകോടതിയില്‍ നല്കിയ ഹരജിയാണ് ബുധനാഴ്ച ജസ്റ്റിസ് നഗറേഷ് പരിഗണിച്ചത്. നവംബര്‍ 24ന് കേസ് വീണ്ടും പരിഗണിക്കും. ഇന്ത്യയിലെ കോവിഡ് -19 മരണങ്ങള്‍ക്ക് മാത്രമേ പദ്ധതി ബാധകമാകൂ എന്നാണ് സർക്കാർ കോടതിയിൽ ബോധിപ്പിച്ചത്. കോവിഡില്‍ മരണമടഞ്ഞവരുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് അതത് സംസ്ഥാനങ്ങളാണ് 50,000 രൂപ വീതം കുടുംബാംഗങ്ങള്‍ക്ക് നല്‍കേണ്ടത്. വിദേശത്തു മരണമടഞ്ഞ കുടുംബങ്ങളെയും ധനസഹായത്തിന് പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ മുമ്പ് ഡല്‍ഹി ഹൈകോടതിയില്‍നിന്ന് ഉത്തരവ് വാങ്ങിയിരുന്നു. വിഷയത്തില്‍ കേരള ഹൈകോടതി ഇടപെടല്‍ വഴി പ്രവാസികള്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗല്‍ സെല്‍ വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.