Wednesday, January 19, 2022
HomeNewsKeralaസംസ്ഥാനത്തെ സ്കൂളുകൾ ഭാഗീകമായി അടയ്ക്കുന്നു; 1 മുതൽ 9 വരെ ക്ലാസുകൾക്ക് ഇനി ഓൺലൈൻ പഠനം

സംസ്ഥാനത്തെ സ്കൂളുകൾ ഭാഗീകമായി അടയ്ക്കുന്നു; 1 മുതൽ 9 വരെ ക്ലാസുകൾക്ക് ഇനി ഓൺലൈൻ പഠനം

തിരുവനന്തപുരം∙ സംസ്ഥാനത്ത് ജനുവരി 21 മുതൽ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ അടച്ചിടും. ഒൻപതാം ക്ലാസ് വരെ ഇനി ഓൺലൈൻ ക്ലാസുകൾ ഉണ്ടാവും . 10,11,12 ക്ലാസുകൾ ഉണ്ടാകും. കോവിഡ് കേസുകൾ കുതിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന സമിതി യോഗത്തിലാണ് തീരുമാനം.

രാത്രി കർഫ്യൂ ഇല്ല. വാരാന്ത്യ നിയന്ത്രണങ്ങളും ഇല്ല.

സ്കൂളുകൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു. അവലോകന യോഗത്തിൽ വിദഗ്‌ധരുടെ നിർദേശപ്രകാരം തീരുമാനമെടുക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞതായി ശിവൻകുട്ടി വ്യക്തമാക്കി.

 

Most Popular