Saturday, July 31, 2021
Home News Kerala കോവിഡ്: കേരളത്തിൽ ഇന്ന് ആറ് മരണങ്ങൾ

കോവിഡ്: കേരളത്തിൽ ഇന്ന് ആറ് മരണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണങ്ങൾ ഇതു വരെ റിപ്പോർട്ട് ചെയ്തു. ഇതിൽ മൂന്ന് പേർ തിരുവനന്തപുരത്താണ് മരിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിൽ ആദ്യം രോഗബാധിതനായ മണികണ്ഠൻ (72), ചിറയിൻ കീഴ് സ്വദേശി രമാദേവി(68), പുരവൂർ സ്വദേശി കമലമ്മ(85) എന്നിവരാണ് തിരുവനന്തപുരത്ത് മരിച്ചവർ.

മരിച്ച മണികണ്ഠൻ കിളിമാനൂർ സ്വദേശിയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിലിരിക്കെയാണ് അന്ത്യം. നാല് ദിവസം മുൻപാണ് മണികണ്ഠന് രോഗം സ്ഥിരീകരിച്ചത്. രോഗബാധയുടെ ഉറവിടം വ്യക്തമല്ല.

ഇതു കൂടാതെ ആലപ്പുഴയിലും, കോന്നിയിലും, വയനാട് വാളാടുമാണ് ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.

അതേസമയം, പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഇന്നലെ മാത്രം 58 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ ഇതുവരെ 218 പേർക്ക് കോവിഡ് ബാധിച്ചു. 115 പേർക്കാണ് ഇന്നലെ കോവിഡ് പരിശോധന നടത്തിയത്.

തടവുകാർക്ക് പുറമെ ജയിൽ ഡോക്ടർക്കും രണ്ട് ജീവനക്കാർക്കും രോഗം ബാധിച്ചിട്ടുണ്ട്. ജയിലിൽ മൂന്ന് ദിവസമായി കോവിഡ് പരിശോധനകൾ തുടരുകയാണ്. അന്തേവാസികൾക്ക് പുറമേ ഒരു അസിസ്റ്റന്റ് ജയിൽ ഓഫീസർക്കും ആദ്യ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ ജയിൽ ആസ്ഥാനത്ത് ശുചീകരണത്തിന് വന്ന രണ്ട് അന്തേവാസികൾക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ജയിൽ ആസ്ഥാനവും അടച്ചിരുന്നു. മൂന്ന് ദിവസത്തേക്ക് അടച്ചിടാനായിരുന്നു ജയിൽ ഡിജിപി ഉത്തരവിട്ടത്.

Most Popular