Tuesday, August 16, 2022
HomeNewsInternationalലോക രാജ്യങ്ങളിൽ വീണ്ടും കോവിഡ് വ്യാപനം; ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന

ലോക രാജ്യങ്ങളിൽ വീണ്ടും കോവിഡ് വ്യാപനം; ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് മഹാമാരി 110 രാജ്യങ്ങളിൽ വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടന.bവൈറസ് വ്യാപനത്തിനെതിരെ ജാ​ഗ്രത പാലിക്കണമെന്നും ലോകാരോ​ഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം ​ഗെബ്രിയോസിസ് വ്യക്തമാക്കി.

കോവിഡ് കേസുകൾ കണ്ടെത്തുന്നതിൽ നിലവിൽ തടസ്സങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. BA. 4,BA. 5 വകഭേദങ്ങൾ നിരവധി രാജ്യങ്ങളിൽ പടർന്നുപിടിക്കുകയാണ്.

‘ഈ മഹാമാരിയിൽ മാറ്റങ്ങൾ വരുന്നുണ്ട്. പക്ഷെ അവസാനിച്ചിട്ടില്ല. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിലും വൈറസിന്റെ ജനിത ഘടന പരിശോധനയും കുറയുന്നതിനാൽ കോവിഡ് വൈറസ് ട്രാക്ക് ചെയ്യാനുള്ള ഞങ്ങളുടെ കഴിവ് ഭീഷണിയിലാണ്.

അതിനാൽ ഒമിക്രോൺ ട്രാക്ക് ചെയ്യാനും ഭാവിയിൽ ഉയർന്നു വരുന്ന വേരിയന്റുകളെ വിശകലനം ചെയ്യാനും ബുദ്ധിമുട്ടാണ്, ’ ലോകാരോ​ഗ്യ സംഘടന ഡയറക്ടർ ജനറൽ പറഞ്ഞു.

Most Popular