Wednesday, December 1, 2021
HomeNewsInternationalചൈനയിൽ വീണ്ടും കോവിഡ് പടർന്നുപിടിക്കുന്നു ​: സ്കൂളുകൾ അടച്ചു, വിമാനങ്ങൾ റദ്ധാക്കി

ചൈനയിൽ വീണ്ടും കോവിഡ് പടർന്നുപിടിക്കുന്നു ​: സ്കൂളുകൾ അടച്ചു, വിമാനങ്ങൾ റദ്ധാക്കി

ബെയ്‌ജിങ്‌: ചൈനയിൽ വീണ്ടും കോവിഡ് പടർന്നുപിടിക്കുന്നു. വിനോദസഞ്ചാരികളിൽനിന്നാണ്​ രോഗം പകർ​ന്നതെന്നാണ്​ സൂചന. 2019ൽ ചൈനയി​െല വുഹാനിലായിരുന്നു കോവിഡ്​ -19 ആദ്യമായി കണ്ടെത്തിയത്. രാജ്യത്തിന്‍റെ വടക്കൻ, വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലാണ്​ നിയന്ത്രണം ഏർപ്പെടുത്തിയത്​. ഇന്ന്​ 13 പേർക്ക്​ പുതുതായി രോഗം സ്​ഥിരീകരിച്ചതായി​ റോയി​േട്ടഴ്​സ്​ റി​പ്പോർട്ട്​ ചെയ്​തു. നിലവിൽ 492 പേർക്ക്​ രോഗമുള്ളതായി വേൾഡോമീറ്റർ റിപ്പോർട്ട്​ ചെയ്തിട്ടുണ്ട്.

വടക്കുപടിഞ്ഞാറൻ ചൈനയിലെ ലാൻഷോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ലോക്​ഡൗൺ ഏർപ്പെടുത്തുകയായിരുന്നു. പ്രദേശവാസികളോട്​ അവശ്യകാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന്​ നിർദേശം നൽകിയിട്ടുണ്ട്​. പോകുന്നവർ കോവിഡ് നെഗറ്റീവ് ടെസ്റ്റ് ഹാജരാക്കണം.

സിയാനിലെയും ലാൻഷുവിലെയും രണ്ട് പ്രധാന വിമാനത്താവളങ്ങളിലേക്കുള്ള 60 ശതമാനത്തോളം വിമാനങ്ങൾ റദ്ദാക്കി. ഇന്നർ മംഗോളിയയിലെ എറെൻഹോട്ട് നഗരത്തിൽനിന്ന്​ അകത്തേക്കും പുറത്തേക്കുമുള്ള എല്ലാ യാത്രയും നിരോധിച്ചു. താമസക്കാർ വീടുകളിൽനിന്ന്​ പുറത്തിറങ്ങരുതെന്നും നിർ​ദേശം നൽകിയിട്ടുണ്ട്.

Most Popular