Wednesday, January 19, 2022
HomeNewsKeralaകോവിഡ് വ്യാപനം: അവലോകന യോഗം ഇന്ന്: കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും

കോവിഡ് വ്യാപനം: അവലോകന യോഗം ഇന്ന്: കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി കോവിഡ് അവലോകനയോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. വൈകീട്ട് മൂന്നുമണിയ്ക്ക് ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുക.

കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്‌ യോഗം ചര്‍ച്ച ചെയ്യും. പൊതു സമ്ബര്‍ക്കം കുറയ്ക്കുക ലക്ഷ്യമിട്ട് നിയന്ത്രണങ്ങളും കൂടുതല്‍ കടുപ്പിച്ചേക്കും.

Most Popular