Thursday, August 5, 2021
Home News Kerala കോവിഡ്: കേരളത്തിൽ ഇന്ന് ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്; നാല് ജില്ലകളിൽ ആയിരത്തിലധികം രോഗികൾ

കോവിഡ്: കേരളത്തിൽ ഇന്ന് ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്; നാല് ജില്ലകളിൽ ആയിരത്തിലധികം രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9,258 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂർ 812, പാലക്കാട് 633, കണ്ണൂർ 625, ആലപ്പുഴ 605, കാസർകോട് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4,092 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 8,274 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

20 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരൂർക്കട സ്വദേശി തങ്കപ്പൻ (82), പൂവാർ സ്വദേശി ശശിധരൻ (63), ചപ്പാത്ത് സ്വദേശി അബ്ദുൾ അസീസ് (52), പോത്തൻകോട് സ്വദേശി ഷാഹുൽ ഹമീദ് (66), കൊല്ലം ഓയൂർ സ്വദേശി ഫസിലുദീൻ (76), കൊല്ലം സ്വദേശി ശത്രുഘനൻ ആചാരി (86), കരുനാഗപ്പള്ളി സ്വദേശി രമേശൻ (63), തങ്കശേരി സ്വദേശി നെൽസൺ (56), കരുനാഗപ്പള്ളി സ്വദേശി സുരേന്ദ്രൻ (66), മയ്യനാട് സ്വദേശി എം.എം. ഷെഫി (68), ആലപ്പുഴ എടത്വ സ്വദേശിനി റസീന (43), നൂറനാട് സ്വദേശി നീലകണ്ഠൻ നായർ (92), കനാൽ വാർഡ് സ്വദേശി അബ്ദുൾ ഹമീദ് (73), കോട്ടയം വെള്ളിയേപ്പിള്ളി സ്വദേശി പി.എൻ. ശശി (68), മറിയന്തുരത്ത് സ്വദേശിനി സുഗതമ്മ (78), മറിയന്തുരത്ത് സ്വദേശിനി സരോജിനിയമ്മ (81), കുമരകം ഈസ്റ്റ് സ്വദേശിനി സുശീല (54), എറണാകുളം മട്ടാഞ്ചേരി സ്വദേശിനി നിർമല (74), കരിഗാകുറത്ത് സ്വദേശി പി.വി. വിജു (42), കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ദേവി (75) എന്നിവർക്ക് മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 791 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 47 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 184 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 93 ആരോഗ്യ പ്രവർത്തകർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. തിരുവനന്തപുരം 27, കണ്ണൂർ 23, എറണാകുളം 11, കാസർകോട് 6, പത്തനംതിട്ട, കോഴിക്കോട് 5 വീതം, കോട്ടയം, വയനാട് 4 വീതം, ആലപ്പുഴ 3, കൊല്ലം, തൃശൂർ 2 വീതം, മലപ്പുറം 1 എന്നീ ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ മൂന്ന് ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു.

സമ്പർക്കരോഗികൾ
657 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1,109, തിരുവനന്തപുരം 956, എറണാകുളം 851, മലപ്പുറം 929, കൊല്ലം 881, തൃശൂർ 807, പാലക്കാട് 441, കണ്ണൂർ 475, ആലപ്പുഴ 590, കാസർകോട് 451, കോട്ടയം 421, പത്തനംതിട്ട 161, ഇടുക്കി 99, വയനാട് 103 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

രോഗമുക്തർ
തിരുവനന്തപുരം 357, കൊല്ലം 295, പത്തനംതിട്ട 218, ആലപ്പുഴ 342, കോട്ടയം 174, ഇടുക്കി 93, എറണാകുളം 212, തൃശൂർ 270, പാലക്കാട് 221, മലപ്പുറം 951, കോഴിക്കോട് 423, വയനാട് 75, കണ്ണൂർ 303, കാസർകോട് 158.

ഇതോടെ 77,482 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,35,144 പേർ ഇതുവരെ കോവിഡിൽ നിന്ന് മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,46,631 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,15,778 പേർ വീട്/ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിലും 30,853 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3,599 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Most Popular