Sunday, June 20, 2021
Home News Kerala ബ്രിട്ടനില്‍ നിന്നെത്തിയ എട്ട് പേര്‍ക്ക് കോവിഡ്; വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശമെന്ന് ആരോഗ്യ മന്ത്രി

ബ്രിട്ടനില്‍ നിന്നെത്തിയ എട്ട് പേര്‍ക്ക് കോവിഡ്; വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേര്‍ക്ക് കോവിഡ് പോസിറ്റീവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇവരുടെ സ്രവം കൂടുതല്‍ പരിശോധനയ്ക്ക് പൂനെ വൈറോളജി ലാബിലേക്ക് അയച്ചു.

വളരെ വേഗത്തില്‍ പകരുന്ന ജനിതകമാറ്റം സംഭവിച്ച വൈറസാണോ ഇതെന്നു പൂനെയില്‍നിന്നുള്ള റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ വ്യക്തമാകൂ എന്നും മന്ത്രി പറഞ്ഞു. നാല് വിമാനത്താവളങ്ങളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. കൂടുതല്‍ പരിശോധ നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലും കൊറോണ വൈറസിന് ചെറിയ തോതില്‍ ജനിതകമാറ്റം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇതു സംബന്ധിച്ചു ഗവേഷണം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

ബ്രിട്ടന്‍ അടക്കമുള്ള യൂറോപ്യന്‍ യൂണിയനില്‍ കൂറേക്കൂടി മാരകമായ ജനിതകമാറ്റം കണ്ടെത്തിയെന്നാണ് അറിയുന്നത്. അത് അതിവേഗം പടരുന്നതാണ്. കുറേക്കൂടി മാരകമാണ്. എന്നാല്‍ ഇത് സംസ്ഥാനത്ത് പടര്‍ന്നതായി റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ല. മരണ നിരക്കിലും വ്യത്യാസം സംഭവിച്ചിട്ടില്ല. പഴയതു പോലെ നില്‍ക്കുകയാണെന്നും മന്ത്രി പറഞ്ഞു.

വൈറസ് കൂടുതല്‍ പടര്‍ന്നാല്‍ മരണസംഖ്യ ഉയരും. അതാണ് പേടിപ്പിക്കുന്ന കാര്യം. ഇക്കാര്യം അറിഞ്ഞ ഉടന്‍ ഉന്നത തലയോഗം ചേരുകയും വിമാനത്താവളങ്ങളിലടക്കം ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായും ആരോഗ്യമന്ത്രി പറഞ്ഞു. ബ്രിട്ടനില്‍ നിന്നു വന്ന എല്ലാവരെയും സ്‌ക്രീന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. വാര്‍ത്ത വന്നതിന് മുമ്പ് എത്തിയവരെയും നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

Most Popular