Friday, August 6, 2021
Home Gulf കോവിഡ്: കുവൈത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

കോവിഡ്: കുവൈത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

കുവൈത്ത് സിറ്റി: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ കുവൈത്തില്‍ മരിച്ചു. എറണാകുളം ഞാറക്കല്‍ സ്വദേശി റീഷ്‌കോവ് ദേവസ്യ കുട്ടി (43) അജിത് കുമാര്‍ പുഷ്‌കരന്‍ (53) എന്നിവരാണ് മരിച്ചത്.

വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരുവരും മിഷിരിഫ് ഫീള്‍ഡ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കുവൈത്ത് ഓടോവണ്‍ കമ്പനിയിലെ ജീവനക്കാരനാണ് റിഷ്‌കോവ്. ഭാര്യ: സൗമ്യ. മകന്‍: ഗബ്രിയേല്‍ മാത്യൂസ്.

അജിത് കുമാറിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ട്രാന്‍സ്പോര്‍ട്ടേഷന്‍ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുന്നതിന്റെ സിവില്‍ ഐഡി കാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിക്കും.

Most Popular