Thursday, September 23, 2021
Home News International വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് വീണ്ടും കൊവിഡ് ബാധിക്കാനുള്ള സാധ്യത ഇരട്ടിയിലധികമാണെന്ന് പഠനം

വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് വീണ്ടും കൊവിഡ് ബാധിക്കാനുള്ള സാധ്യത ഇരട്ടിയിലധികമാണെന്ന് പഠനം

വാഷിങ്ടണ്‍: വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് വീണ്ടും കൊവിഡ് ബാധിക്കാനുള്ള സാധ്യത ഇരട്ടിയെന്ന് പഠനം. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി.പി) നടത്തിയ പഠനമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
കെന്റക്കിയില്‍ നിന്നുള്ള 246 പേരെ ഉള്‍പ്പെടുത്തിയാണ് സി.ഡി.സി.പി പഠനം നടത്തിയത്. 2020-ല്‍ കൊവിഡ് ബാധിച്ച ഇവര്‍ക്ക് 2021 മെയ്-ജൂണ്‍ മാസങ്ങളില്‍ വീണ്ടും കൊാവിഡ് സ്ഥിരീകരിച്ചിരുന്നു. അര്‍ഹരായ എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍ വിതരണം ചെയ്യണണെന്നും സി.ഡി.സി.പി ശുപാര്‍ശ ചെയ്യുന്നുണ്ട്. വാക്സിന്‍ സ്വീകരിക്കാത്ത ഇവര്‍ക്ക് വീണ്ടും കൊവിഡ് ബാധിക്കാനുള്ള സാധ്യത വാക്സിന്‍ സ്വീകരിച്ചവരേക്കാള്‍ 2.34 ഇരട്ടിയാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ വാക്സിനുകള്‍ സ്വീകരിച്ചവരെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്.

Most Popular