Sunday, October 24, 2021
HomeNewsKeralaപ്രതിദിന കേസുകൾ 40000 കവിഞ്ഞേക്കും: നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കേരളം

പ്രതിദിന കേസുകൾ 40000 കവിഞ്ഞേക്കും: നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കേരളം

തിരുവനന്തപുരം:സെപ്റ്റംബറില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം നാൽപ്പതിനായിരം കടക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗം സാഹചര്യം വിലയിരുത്തും.

അതേസമയം കോവിഡ് കണക്കുകൾ കുത്തനെ ഉയരുന്നതിന്റെ നല്കി ടിപിആര്‍ 17 നടുത്ത് തുടരുന്നു. എല്ലാ ദിവസവും ശരാശരി 100 പേര്‍ വീതം മരണത്തിനു കീഴടങ്ങുന്നു. സെപ്റ്റംബര്‍ രണ്ടാംവാരത്തോടെ രോഗികളുടെ എണ്ണം 40000 വരെ ഉയര്‍ന്നേക്കാമെന്നാണ് നിഗമനം. ഭൂരിഭാഗം ജില്ലകളിലും സര്‍ക്കാര്‍ മേഖലയിലെ കിടക്കകള്‍ നിറയുന്നു. ബുധനാഴ്ച മുഖ്യമന്ത്രി വിളിച്ച അവലോകനയോഗം സാഹചര്യം വിലയിരുത്തും. പൊതുവിടങ്ങളിലും ചടങ്ങുകളിലും കോവിഡ് പ്രൊട്ടോക്കോള്‍ കര്‍ശനമാക്കും. ടിപിആര്‍ ഉയര്‍ന്നു നില്‍ക്കുന്നയിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂട്ടാനും നിര്‍ദേശിക്കും.ഓണത്തിരക്കുമായി ബന്ധപ്പെട്ട രോഗവ്യാപനം ഉണ്ടാകാൻ രണ്ടാഴ്ചത്തോളം സമയമെടുക്കുമെന്നാണ് വിലയിരുത്തൽ.

Most Popular